സ്കൂള്‍ വിക്കിയില്‍ കുട്ടികളുടെ രചനകള്‍
സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം
- ശുചിത്വം
- അമ്മയാം ഭൂമി
- പ്രകൃതി
- നാടൻ പാട്ട്
- കരുതലിന്റെ കരങ്ങൾ
- സ്നേഹം
- രോദനം
- സംരക്ഷണം
സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി
അമ്മയാം ഭൂമിഅമ്മതൻ മടിത്തട്ടിലുറങ്ങും ഉണ്ണിയെപ്പോൽ
ചേർത്തണച്ചിടൂ നിൻ മാറിലെന്നെ
ദുസഹമാം തീച്ചൂളയിലെനിക്കായി
കുളിരേകിടൂ നീയെന്നും
മാനവർ ഞങ്ങൾതൻ ചെയ്തികളാൽ
നൊമ്പരത്താൽ നീറിടുമെങ്കിലും
നിൻ ഹൃദയത്തിനാഴങ്ങളിൽ
ഇടം തരുകില്ലേ നീയെനിക്കായി
മനുഷ്യർതന്നമ്മയാം പ്രകൃതിയോടു
ചെയ്തൊരാപരാധങ്ങൾ പൊറുത്തിടൂ
പൊറുക്കുകയെൻ ചെയ്തികളൊക്കയും
ക്ഷമിക്കൂ നിൻ മക്കളോട്
ചേർത്തണയ്ക്കൂ നിൻ മക്കളെയെന്നും
ചേർത്തണച്ചിടൂ നിൻ മാറിലേയ്ക്കുമ്മേ....
അനിറ്റ് സുനിൽആറ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത