STUDENT'S CORNER

സര്ഗവസന്തം 2021 ഡിജിറ്റല്‍ മാഗസിന്‍

          സ്കൂള്‍വിക്കിയില്‍ കുട്ടികളുടെ സൃഷ്ടികള്‍

സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം
       വൃത്തിയായി നടക്കുകയെങ്കിൽ
       രോഗങ്ങളെയെല്ലാം അതിജീവിക്കാം
       ശുചിത്വത്തിലൂടെയത് നേടിയെടുക്കാം
       ശുചിത്വത്തിനടിമകളായി ജീവിച്ചിടാം
       നമ്മുടെ വീടിനടുത്തെങ്ങാനും
       വെള്ളം കെട്ടിക്കിടക്കുന്നെങ്കിൽ
       എത്തിടുന്നു അതിഥികളേറെ
       എത്തിടുന്നു കൊതുകിൻ കൂട്ടം
       വ്യക്തിശുചിത്വം പാലിച്ചിടാം
       രോഗാണുക്കളെയകറ്റിടാം
       പരിസരശുചിത്വം നോക്കിടാം
       അതുവഴി നാടിനെ രക്ഷിച്ചിടാം.
 
മരിയ ജോർജ്
ആറ് സെന്റ് ജോസഫ് എ യു പി എസ് മണ്ഡപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 

സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

അമ്മയാം ഭൂമി
അമ്മതൻ മടിത്തട്ടിലുറങ്ങും ഉണ്ണിയെപ്പോൽ
ചേർത്തണച്ചിടൂ നിൻ മാറിലെന്നെ
ദുസഹമാം തീച്ചൂളയിലെനിക്കായി
കുളിരേകിടൂ നീയെന്നും
മാനവർ ‍ഞങ്ങൾതൻ ചെയ്തികളാൽ
നൊമ്പരത്താൽ നീറിടുമെങ്കിലും
നിൻ ഹൃദയത്തിനാഴങ്ങളിൽ
ഇടം തരുകില്ലേ നീയെനിക്കായി
മനുഷ്യർതന്നമ്മയാം പ്രകൃതിയോടു
ചെയ്തൊരാപരാധങ്ങൾ പൊറുത്തിടൂ
പൊറുക്കുകയെൻ ചെയ്തികളൊക്കയും
ക്ഷമിക്കൂ നിൻ മക്കളോട്
ചേർത്തണയ്ക്കൂ നിൻ മക്കളെയെന്നും
ചേർത്തണച്ചിടൂ നിൻ മാറിലേയ്ക്കുമ്മേ....

 
അനിറ്റ് സുനിൽ
ആറ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി
അമ്മയാണു പ്രകൃതി
ചോദിക്കുന്നതെന്തും നൽകും അമ്മ
ജീവശ്വാസമാണമ്മ
നമ്മെ വളർത്തുന്ന സ്നേഹമയി
അമ്മയെ നമ്മൾ ദ്രോഹിച്ചുകൂടാ
പ്രകൃതിയെ നമ്മൾ ദ്രോഹിച്ചുകൂടാ
ദ്രോഹിച്ചാലമ്മ വിനാശമായ് മാറും
ദ്രോഹിച്ചാലമ്മ കൊടുങ്കാറ്റായ് മാറും
സ്നേഹിച്ചാലോ മാറും അമ്മ നന്മയായ്
സ്നേഹിക്കാം നമുക്ക് പ്രകൃതിയാം അമ്മയെ.

ആൻസല മരിയ
ആറ് എ സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

                                                                    2019-20

             SIXTH STANDARD STUDENTS  PRESENTED A SKIT NAMED

                                               'WE SHALL MEET AGAIN'



A NEST  WITH WASTE  MATERIAL
PREPARED BY JOSBIN-CLASS SIXTH
 

                       SIXTH STANDARD STUDENTS WRITE DOWN NEWS HEADLINES

 

      POEM

                        My Lovely Pet

I have a lovely pet.

It is a beautiful dog.

It is very smart dog.                                                    

I call him Tuttu.


   He plays with me always.

   He takes back balls and follows me.

   He barks bow...bow..bow......

   Tuttu is my good friend.   

                      Krupa Elizabath Jose

                             Std:6

No comments:

Post a Comment